ദോഹ ഖത്തറിലെ പ്രമുഖ വ്യാപാര കേന്ദ്ര മായ അൽസുവൈസ് ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റ് ഗ്രുപ്പ് ആയ ജി മാക്സ് നാഷണൽ എക്സ്ചേഞ്ചു മായി സഹകരിച്ചു സംഘടിപ്പിക്കുന്ന ജി മാക്സ് ബംബർ ധമാക്ക മാർച്ച് 15 വരെ നടക്കും. മെഗാ പ്രമോഷന്റെ ഭാഗമായി ആകർഷനീയ മായ സമ്മാനങ്ങൾ ആണ് ജി മാക്സ് ഗ്രൂപ്പ് ഉപഭോക്താക്കൾക്കായി ഒരുക്കി ഇരിക്കുന്നത്. ......
ദോഹ ഖത്തറിൽ സന്ദർശനത്തിന് എത്തിയ വില്ല്യാപ്പള്ളി അരയാക്കൂൽ താഴ മഹല്ല് നേതാക്കളായ ചിറക്കുനി മുഹമ്മദ് ഹാജി , ആനാറാത് ഹമീദ് ഹാജി, താനി ഹമീദ് ഹാജി, താഴത് മഠത്തിൽ റാബിത് എന്നിവർക്കു ഖത്തർ മനാറുൽ ഹുദാ മദ്റസ കമ്മിറ്റി അരോമ ദർബാർ ഹാളിൽ ഇൽ വെച്ചു സ്വീകരണം നൽകി. വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് പ്രസിഡന്റ് നാസർഹാജി നീലിമ ഉൽഘാടനം ചെയ്തു. ......
അബുദാബി: ഹൈന്ദവ ക്ഷേത്ര അങ്കണത്തിൽ നമസ്കാരത്തറ. വുദു എടുത്ത് നമസ്കാരം നിർവ്വഹിക്കുന്ന മുക്രിപ്പോക്കർ തെയ്യം ഒരേ ചെണ്ടത്താളത്തിൽ മറ്റു തെയ്യങ്ങൾക്കൊപ്പം ആടുന്നു. ......
ആവേശകരമായ കലോത്സവ കാലം തീർക്കാൻ എന്ന പ്രമേയത്തിൽ കെഎംസിസി ഖത്തർ സംഘടിപ്പിക്കുന്ന നവോത്സവ് 2K24 ൻറെ കലാ മത്സരങ്ങൾ രചനാ മത്സരങ്ങളോടെ തുടക്കം കുറിച്ചു ആദ്യ മത്സര ഇനമായ പ്രബന്ധം മലയാളം ,കവിത രചന മലയാളം പ്രിന്റ് ന്യൂസ് റിപ്പോർട്ടിങ് മത്സരങ്ങളാണ് പൂർത്തീകരിച്ചത് . ജില്ലാ ഏരിയ ഘടകങ്ങൾ വഴി രജിസ്ട്രേഷൻ നിർവഹിച്ച വാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത് . ......
ദോഹ: ഖത്തറിലെ പ്രവാസ സമൂഹത്തിൻ്റെ മുഴുവൻ പ്രശംസ നേടിയ ഫോർ മൈ ലവ് സാമൂഹ്യ സേവന പരിപാടിയുടെ അഞ്ചാമത് എഡിഷൻ ഫെബ്രുവരിയിൽ നടക്കുമെന്ന് മുഖ്യ സംഘാടകരായ റേഡിയോ മലയാളം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖത്തർ ഇന്ത്യൻ സമൂഹത്തിന്റെ സഹകരണത്തോടുകൂടി വർഷംതോറും സംഘടിപ്പിക്കുന്ന ഈ സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമായി ദീർഘകാലമായി ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 14 പേരുടെ ഭാര്യമാരാണ് ഇത്തവണ ഒരാഴ്ചത്തെ സന്ദർശനത്തിന് ഖത്തറിൽ എത്തുക. ......
കൊച്ചി : 2023-2024 വർഷത്തെ കേരള ഓർത്തോപീഡിക് അസോസിയേഷന്റെ (KOA) മികച്ച ചാപ്റ്ററായി കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയെ തിരഞ്ഞെടുത്തു.
ഈ കാലയളവിലെ കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കും അംഗീകാരമായാണ് അവാർഡ്.
ഓർത്തോപീഡിക് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിൽ കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. ജോൺ തയ്യിൽ ജോണും സെക്രട്ടറി ഡോ. ......
തൃശൂർ: ജപ്പാനിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി പിടിയിൽ. ചിറ്റിശ്ശേരി കരയാം വീട്ടിൽ വിനോദിനെ (40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജപ്പാനിലെ കമ്പനിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന തൃക്കൂർ സ്വദേശിയുടെ പരാതിയിസാണ് വിനോദ് കുടുങ്ങിയത്.
തൃക്കൂർ സ്വദേശിയിൽ നിന്ന് മൂന്നു ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ......
റയിൽ ഗതാഗത രംഗത്ത് മറ്റൊരു നാഴികകല്ല് പിന്നിട്ട് ഇന്ത്യ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിലൂടെ ഇന്ത്യൻ റയിൽവെ വന്ദേഭാരത് ഓടിച്ചു.......